കളമശേരിയിലെ സാമ്റ കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ പ്രാർഥനയ്ക്കിടയിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം തികയുന്നു .
2023 ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ‘യഹോവയുടെ സാക്ഷി’കളുടെ പ്രാർഥനായോഗത്തിനിടെ രാവിലെ 9.30ഓടെ ആദ്യ സ്ഫോടനമുണ്ടായി. വൈകാതെ 2 സ്ഫോടനങ്ങൾ കൂടിയുണ്ടായതോടെ കൂടിയിരുന്ന ജനക്കൂട്ടം പുറത്തേക്കോടി. സ്ഫോടനത്തിൽ ആദ്യം 6 പേരും ആശുപത്രിയിൽ 2 പേരും മരിച്ചു. 55ഓളം പേർക്ക് പരിക്കേറ്റിരുന്നു
കേസിലെ ഏക പ്രതി എറണാകുളം സ്വദേശി ഡൊമിനിക് മാർട്ടിൻ കാക്കനാട് ജില്ലാ ജയിലിലാണ് . കേസ് സ്വയം വാദിക്കുമെന്ന് മാർട്ടിൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മാർട്ടിൻ പുസ്തക വായനയ്ക്കാണ് ജയിലിൽ കൂടുതൽ സമയവും മാറ്റിവയ്ക്കുന്നത്.ആരോടും അധികം സംസാരിക്കാറില്ല. അതേസമയം സ്ഫോടനം നടത്തിയതിന് പിന്നാലെ മാർട്ടിൻ ഫെയ്സ്ബുക് ലൈവിൽ വന്ന് താനാണ് സ്ഫോടനം നടത്തിയത് എന്ന് വെളിപ്പെടുത്തിയിരുന്നു യുഎപിഎ, സ്ഫോടക വസ്തുക്കൾ ഉപയോഗിക്കൽ, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും യുഎപിഎ പിന്നീട് ഒഴിവാക്കി. അന്വേഷണത്തിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതിയെന്ന് കണ്ടെത്തിയതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

