പ്രാതലിന് എളുപ്പത്തില്‍ എന്നാല്‍ അധികം കറികളൊന്നുമില്ലാതെ തയ്യാറാക്കാവുന്ന വിഭവമാണ് ഒനിയന്‍ ദോശ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒനിയന്‍ ദോശ എളുപ്പത്തില്‍ തയ്യാറാക്കാനും സാധിക്കും. വെറും പത്ത് മിനിറ്റിനകം ഒരു വീട്ടിലുള്ളവര്‍ക്ക് മുഴുവന്‍ തയ്യാറാക്കാവുന്ന ഈസി പ്രാതല്‍ വിഭവത്തിന്റെ റെസിപ്പിയാണ് ഇനി പറയുന്നത്.
ചേരുവകള്‍
ഗോതമ്പ് പൊടി- 1 കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- ഒരു ടീസ്പൂണ്‍
കടുക്- ഒരു നുള്ള്
ഉഴുന്നു പരിപ്പ്- 1 ടീസ്പൂണ്‍
പരിപ്പ് (ചന ദാല്‍)- ഒന്നര ടീസ്പൂണ്‍
കായപ്പൊടി- ഒരു നുള്ള്
സവാള- 1
ഇഞ്ചി- ഒരു കഷ്ണം
പച്ചമുളക്- 1
തക്കാളി- 1
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ഗോതമ്പ് പൊടി, ഉപ്പ് എന്നിവയെടുക്കുക. ഇതിലേക്ക് വെള്ളം ചേര്‍ത്ത് മാവ് പരുവമാക്കിയെടുക്കുക.
ഒരു പാന്‍ എടുത്ത് അടുപ്പത്ത് വച്ച് ഇതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. കടുക് പൊട്ടിക്കുക. ശേഷം ഉഴുന്നു പരിപ്പ്, ചന ദാല്‍, കായപ്പൊടി എന്നിവ ചേര്‍ത്ത് ഗോള്‍ഡണ്‍ ബ്രൗണ്‍ ആകും വരെ വഴറ്റിയെടുക്കുക.
പാനിലേക്ക് സവാള, ഇഞ്ചി അരിഞ്ഞത്, പച്ചമുളക്, തക്കാളി എന്നിവ അരിഞ്ഞ് ചേര്‍ക്കുക. കറിവേപ്പില, ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.
സവാളയും തക്കാളിയുമൊക്കെ നന്നായി വഴന്നു കഴിഞ്ഞാല്‍ സ്റ്റൗ ഓഫ് ചെയ്ത് ഈ കൂട്ട് തയ്യാറാക്കി വച്ച ഗോതമ്പ് മാവിലേക്ക് ഒഴിക്കുക. അല്‍പ്പം മല്ലിയിലയും കൂടി മാവിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക.
ശേഷം ദോശച്ചട്ടി ചൂടാക്കി മാവ് ഒഴിച്ച് മീഡിയം തീയില്‍ ഇരു വശവും മറിച്ചിട്ട് ചുട്ടെടുക്കാം. ദോശയ്ക്ക് മുകളിലായി അല്‍പ്പം വെളിച്ചെണ്ണ കൂടി തൂവി കൊടുക്കാം. ദോശ തയ്യാര്‍.
എരിവുള്ള മുളക് ചമ്മന്തിയ്ക്ക് ഒപ്പം കഴിക്കാം.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…