കോഴിക്കോട്: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് കോഴിക്കോട് വടകരയിൽനിന്ന് കാണാതായ വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ഏപ്രിൽ 13 മുതലാണ് വിഷ്ണുവിനെ വീട്ടിൽനിന്ന് കാണാതായത്. ലോൺ ആപ്പുകളിൽനിന്ന് വിഷ്ണു പണം കടമെടുത്തിരുന്നു. ഈ കടം തീർക്കുന്നതിനായി പിന്നീട് ബ്ലേഡ് പലിശക്കാരിൽനിന്ന് പണം വാങ്ങേണ്ടിവന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധികളും ഭീഷണികളുമാണ് വിഷ്ണുവിനെ വീടുവിടാൻ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
നേത്രാവതി എക്സ്പ്രസ്സിൽ യാത്രചെയ്യുകയായിരുന്ന വിഷ്ണു, കൂടെയുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ച് അമ്മയോടും അനിയനോടും സംസാരിച്ചിരുന്നു. താൻ ഇപ്പോൾ വീട്ടിലേക്ക് വരുന്നില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങി, ആർ.പി.എഫ്. ഉദ്യോഗസ്ഥനായ അമ്മാവന്റെ അടുത്തേക്ക് പോകാമെന്ന് വിഷ്ണു സമ്മതിച്ചു.
കാസർകോട് മേഖലയിൽ പോലീസും ബന്ധുക്കളും തിരച്ചിൽ നടത്തുന്നതിനിടെയാണ് വിഷ്ണു പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. റെയിൽവേ സ്റ്റേഷനിലെത്തിയ അമ്മാവൻ വിഷ്ണുവിനെ നേരിൽ കണ്ടു. പയ്യന്നൂരിൽനിന്ന് വിഷ്ണുവിനെ ഉടൻതന്നെ വടകര പോലീസ് സ്റ്റേഷനിലെത്തിക്കും.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…