Kerala

രാജ്യത്ത് ഇനി 5ജി മാത്രം! 10,000 രൂപയിൽ കൂടുതൽ വിലയുള്ള 3ജി, 4ജി സ്മാർട്ട്‌ഫോണുകളുടെ ഉത്പാദനം നിർത്തും; 5ജി സാങ്കേതികവിദ്യയിലേക്ക് മാറാൻ കേന്ദ്രനിർദേശം

ദില്ലി: 10,000 രൂപയിൽ കൂടുതൽ വിലയുള്ള 3ജി, 4ജി സ്മാർട്ട്‌ഫോണുകളുടെ ഉത്പാദനം നിർത്തി ക്രമേണ 5ജി സാങ്കേതികവിദ്യയിലേക്ക് മാറാൻ കേന്ദ്രനിർദേശം. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെയും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരാണ് മൊബൈൽ നിർമ്മാതാക്കൾക്ക് നിർദേശം നൽകിയത്. മൂന്ന് മാസത്തിനുള്ളിൽ 5ജി സേവനങ്ങളിലേക്ക് മാറാനാണ് നിർദേശിച്ചിരിക്കുന്നത്.

ഇന്ത്യയിലെ 750 ദശലക്ഷം മൊബൈൽ വരിക്കാരിൽ 350 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ 3ജി അല്ലെങ്കിൽ 4ജി ഫോണുകൾ ഉപയോഗിക്കുന്നവരാണ്. രാജ്യത്ത് 100 ദശലക്ഷത്തിലധികം വരിക്കാർക്ക് 5ജി ഫോണുകളുണ്ടെന്നാണ് റിപ്പോർട്ട്. എയർടെൽ പുറത്തുവിട്ട പട്ടിക പ്രകാരം ഷവോമി, വിവോ, ഓപ്പോ എന്നിവർ 5ജി അവതരിപ്പിക്കാൻ തയ്യറാണ്. ആപ്പിൾ, നത്തിങ് (1), ഗൂഗിൾ, മോട്ടറോള, വൺപ്ലസ്, സാംസങ്ങ് എന്നീ ബ്രാൻഡുകളുടെ 5ജി സപ്പോർട്ടുള്ള വേർഷനുകൾ അവതരിപ്പിച്ച് തുടങ്ങി. കൂടാതെ ഷവോമി, റെഡ്മീ, പൊക്കൊ, റിയൽമീ,ഒപ്പോ, വിവോ, ഇൻഫിനിക്‌സ്, തുടങ്ങിയ ബ്രാൻഡുകളിലെല്ലാം 5ജി റെഡി സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തതായി കമ്പനികൾ വ്യക്തമാക്കി.

എയർടെല്ലും ജിയോയും തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി സേവനങ്ങൾ നൽകുന്നുണ്ട്. ജിയോ 5ജി 4 നഗരങ്ങളിലും എയർടെൽ 5ജി പ്ലസ് 8 നഗരങ്ങളിലും ലഭ്യമാക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലേക്കും വൈകാതെ സേവനമെത്തിക്കുമെന്നാണ് ടെലികോം ഓപ്പറേറ്റർമാർ നൽകുന്ന വിശദീകരണം.

admin

Recent Posts

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

2 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

17 mins ago

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയും ഡെനിസോവൻമാരും !

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ

34 mins ago

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

9 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

10 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

10 hours ago