Kerala

സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി ! അർഹിച്ച നിയമനം നഷ്ടമാകുമോ എന്ന ഭയത്തിൽ ഉദ്യോഗാർത്ഥികൾ; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കടുപ്പിച്ചു; ഭരണാ സിരാ കേന്ദ്രത്തിന് മുന്നിലെ നീതിക്കായുള്ള പ്രതിഷേധത്തിന് നേരെ കണ്ണടച്ച് സർക്കാർ

സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയായിട്ടും നിയമനം നടത്താതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം കടുപ്പിച്ച് ഉദ്യോഗാര്‍ഥികള്‍. കഴിഞ്ഞ ദിവസം മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച ഉദ്യോഗാർത്ഥികൾ ഇന്ന് തല മുണ്ഡനം ചെയ്തും പ്രതീകാത്മക ശവസംസ്‌കാര ചടങ്ങ് നടത്തിയമായിരുന്നു പ്രതിഷേധിച്ചത്.

സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ 54 ദിവസം മാത്രമാണ് ഇനി ബാക്കിയുള്ളത്. 13,975 പേര്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയില്‍നിന്നും ഇതുവരെ നിയമനം ലഭിച്ചത് 3019 പേര്‍ക്ക് മാത്രമാണ്. പട്ടികയിലുള്ള പലർക്കും പ്രായപരിധി കാരണം ഇത് അവസാന അവസരമാണ്. പല പ്രതിബന്ധങ്ങളും തരണം ചെയ്ത് പഠിച്ച് റാങ്ക് ലിസ്റ്റിൽ എത്തിയിട്ടും അർഹിച്ച ജോലി നിഷേധിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ .അതേസമയം ദിവസങ്ങളോളം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞുപോലും നോക്കിയില്ലെന്നും പരാതിയുണ്ട്. തങ്ങൾക്ക് നീതി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

Anandhu Ajitha

Recent Posts

ആറ്റിങ്ങൽ ഇരട്ടക്കൊല !ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി ! 25 വർഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കണം

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജിയിലാണ്…

2 seconds ago

സംസ്ഥാനത്ത് വീണ്ടും നുരഞ്ഞ് പതഞ്ഞ് ബാർ കോഴ !എക്സൈസ് മന്ത്രി എം ബി രാജേഷ് രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബാർ കോഴ വിവാദത്തിൽ ചൂട് പിടിച്ച് കേരള രാഷ്ട്രീയം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന…

11 mins ago

കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിക്കെതിരെ കെ.സുരേന്ദ്രൻ |k surendran

കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിക്കെതിരെ കെ.സുരേന്ദ്രൻ |k surendran

40 mins ago

ദുരിത പെയ്ത്ത് തുടരുന്നു ! സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം ! കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…

1 hour ago

നോട്ടെണ്ണല്‍ യന്ത്രം എം ബി രാജേഷിന്റെ കയ്യിലാണോ,അതോ മുഖ്യമന്ത്രിയുടെ കയ്യിലോ ?എക്സൈസ് മന്ത്രി രാജിവെക്കണം ;രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…

2 hours ago

കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിവിജയൻ സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ തയ്യാറെടുക്കുന്നു; കെജ്‌രിവാളിന്റെ അവസ്ഥ വരുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ്…

2 hours ago