oommen chandy ,ramesh chennithala
ഉമ്മന്‍ചാണ്ടിക്കും മുല്ലപ്പള്ളി രാമചന്ദ്രനും ഏതു പദവി നല്‍കിയാലും സന്തോഷത്തോടെ അംഗീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിലോ കോണ്‍ഗ്രസിലോ പ്രശ്നങ്ങളില്ല. യുഡിഎഫ് മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ തീരുമാനിക്കൂ. മുഖ്യമന്ത്രിപദം പങ്കുവയ്ക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ ചാണ്ടിയുമായി മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കു വേണ്ടിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. യുഡിഎഫ് ഒറ്റക്കെട്ടാണ്. ഒരുമിച്ച് ഈ തിരഞ്ഞെടുപ്പിനെ നേരിട്ട് യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരിക എന്ന ദൗത്യമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…
ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' ഇസ്രായേൽ സൈന്യം ഔദ്യോഗികമായി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…
കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…