Wednesday, December 24, 2025

‘ഓപ്പറേഷൻ ബ്ലൂ പ്രിൻറ്’; തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ ബ്ലൂ പ്രിൻറ് എന്ന പേരിലാണ് പരിശോധന പുരോഗമിക്കുന്നത്. കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിലെ കാലതാമസവും, കെട്ടിട നമ്പർ നൽകുന്നത് വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിലുമാണ് പരിശോധന നടത്തുന്നതെന്ന് വിജിലൻസ് അറിയിച്ചു.

വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തിരത്തെടുത്ത 57 ഗ്രാമപഞ്ചായത്തുകളിൽ എൻജിനീയറിംഗ് വിഭാഗത്തിൽ ഒരേ സമയം മിന്നൽ പരിശോധന നടത്തുന്നത്. എറണാകുളം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും, ഇടുക്കി കോട്ടയം ജില്ലകളിലെ 5 ഗ്രാമപഞ്ചായത്തുകൾ വീതവും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിത്തല 4 ഗ്രാമപഞ്ചായത്തുകൾ വീതവും, വയനോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 3 ഗ്രാമപഞ്ചോയത്തുകളിലുമാണ് മിന്നൽ പരിശോധന പുരോഗമിക്കുന്നത്.

Related Articles

Latest Articles