ജമ്മുകശ്മീരിലെ കത്വയിൽ ഭീകർക്കെതിരെ സംയുക്ത സേനയുടെ നടപടി ആറാം ദിവസവും തുടരുന്നു. ഭീകരർ വനമേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ഗ്രാമവാസികൾ നൽകിയതിനെ തുടർന്നാണ് സേന തെരച്ചിൽ ആരംഭിച്ചത്. തെരച്ചിലിനിടെ മൂന്നുതവണ ഏറ്റുമുട്ടലുണ്ടായി. ഇന്നലെ രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സേന വധിച്ചിരുന്നു. മൂന്ന് സുരക്ഷാ സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. അഞ്ചു സൈനികർക്ക് പരിക്കേറ്റു.
നാല് ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഗ്രനേഡുകൾ അടക്കം വൻ ആയുധ ശേഖരം കണ്ടെടുത്തിട്ടുണ്ട്. ജമ്മുകശ്മീർ പോലീസാണ് ഓപ്പറേഷന് നേതൃത്വം നൽകുന്നത്. സൈന്യവും സി ആർ പി എഫും പോലീസിനെ സഹായിക്കുന്നുണ്ട്. ജമ്മു കശ്മീർ ഡി ജി പി അടക്കം ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.

