Saturday, December 13, 2025

ഓപ്പറേഷൻ ഡി ഹണ്ട് ! കണക്കുകൾ പുറത്തു വിട്ട് കേരളാപോലീസ് ! ഇതുവരെ പിടിയിലായത് 7539 പേർ ; ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 227 കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേരള പൊലീസിൻ്റെ ഓപ്പറേഷൻ ഡി ഹണ്ടിൽ ഇതുവരെ പിടിയിലായത് 7539 പേരെന്ന് റിപ്പോർട്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 7265 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത കേസുകളിൽ 5328 ഉം എൻ ഡി പി എസ് ആക്ടിന് കീഴിൽ വരുന്ന കേസുകളാണ്.3.98 കിലോഗ്രാം എം ഡി എം എയും 468 . 84 കിലോഗ്രാം കഞ്ചാവുമാണ് ഇതുവരെ പിടിച്ചെടുത്തത്. അതേ സമയം, പരിശോധനയിലൂടെ ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 227 കേസുകളാണ്.

എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോഓര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ടിന് നേതൃത്വം നൽകുന്നത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതു ജനങ്ങൾക്ക് അറിയിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂമും നിലവിലുണ്ട്. 9497927797 എന്ന നമ്പറിലേക്കു വിളിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

Related Articles

Latest Articles