Minors caught driving in Ernakulam; Additional Chief Judicial Magistrate fined three persons
തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത ടാക്സി സർവീസുകാരെ പിടികൂടാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഓപ്പറേഷൻ ഹാലോ ടാക്സി എന്ന പേരിൽ പ്രത്യേക പരിശോധന മോട്ടോർ വാഹന വകുപ്പ് നടത്തും
നാളെ മുതൽ പരിശോധന തുടങ്ങും. അനധികൃത ടാക്സി സർവീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
കേരളത്തിൽ അനധികൃത ടാക്സി വ്യാപകമാണെന്ന പരാതി നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജുവിന് ലഭിച്ചിരുന്നു. ഈ പരാതി പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിന് മന്ത്രി നിർദേശവും നൽകിയിരുന്നു.
മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ഹാലോ ടാക്സി എന്ന പേരിൽ പ്രത്യേക പരിശോധന ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. നാളെ മുതൽ തുടങ്ങുന്ന പരിശോധന ഈ മാസം 22 വരെ നീളും.
അതേസമയം അനധികൃതമായി സർവീസ് നടത്തുന്ന ടാക്സികൾക്കെതിരെയും വാടകയ്ക്ക് വിളിച്ചിട്ട് പോകാത്ത വാഹനങ്ങൾക്കെതിരെയും കടുത്ത നടപടിയെടുക്കണമെന്ന് അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മാത്രമല്ല സംസ്ഥാനത്തെ പ്രൈവറ്റ് വാഹനങ്ങൾ അനധികൃതമായി സ്ഥാപനങ്ങളിൽ വാടകയ്ക്ക് ഉപയോഗിക്കുന്നുവെന്ന് കണ്ടത്തലുണ്ട്. ഇത്തരം കാര്യങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…