Monday, April 29, 2024
spot_img

‘ഓപ്പറേഷൻ ഹാലോ ടാക്സി’; കേരളത്തിലെ അനധികൃത ടാക്സി സർവീസുകാരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത ടാക്സി സർവീസുകാരെ പിടികൂടാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഓപ്പറേഷൻ ഹാലോ ടാക്സി എന്ന പേരിൽ പ്രത്യേക പരിശോധന മോട്ടോർ വാഹന വകുപ്പ് നടത്തും

നാളെ മുതൽ പരിശോധന തുടങ്ങും. അനധികൃത ടാക്സി സർവീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

കേരളത്തിൽ അനധികൃത ടാക്സി വ്യാപകമാണെന്ന പരാതി നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജുവിന് ലഭിച്ചിരുന്നു. ഈ പരാതി പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിന് മന്ത്രി നിർദേശവും നൽകിയിരുന്നു.

മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ഹാലോ ടാക്സി എന്ന പേരിൽ പ്രത്യേക പരിശോധന ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. നാളെ മുതൽ തുടങ്ങുന്ന പരിശോധന ഈ മാസം 22 വരെ നീളും.

അതേസമയം അനധികൃതമായി സർവീസ് നടത്തുന്ന ടാക്സികൾക്കെതിരെയും വാടകയ്ക്ക് വിളിച്ചിട്ട് പോകാത്ത വാഹനങ്ങൾക്കെതിരെയും കടുത്ത നടപടിയെടുക്കണമെന്ന് അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

മാത്രമല്ല സംസ്ഥാനത്തെ പ്രൈവറ്റ് വാഹനങ്ങൾ അനധികൃതമായി സ്ഥാപനങ്ങളിൽ വാടകയ്ക്ക് ഉപയോഗിക്കുന്നുവെന്ന് കണ്ടത്തലുണ്ട്. ഇത്തരം കാര്യങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles