Thursday, December 18, 2025

ഓപ്പറേഷൻ സിന്ദൂർ ! ഇന്ത്യൻ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത് 42 പാക് സൈനികരും 170 ഭീകരരും !!! ഇന്ത്യൻ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്കുള്ള മറുപടിയുമായി യുദ്ധവിമാനവുമായി പറന്നവരിൽ വനിതാ പൈലറ്റുമാരും

പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഭാരതം നടത്തിയ പ്രത്യാക്രമണത്തിൽ 42 പാകിസ്ഥാൻ സൈനികരും 170 ഭീകരരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 നിരപരാധികൾ കൊല്ലപ്പെട്ടതിന് മറുപടിയാണ് ഇന്ത്യൻ കര,നാവിക,വായു സേനകൾ സംയുക്തമായി പ്രത്യാക്രമണം നടത്തിയത്.

സിഎൻഎൻ ന്യൂസ് 18 ന്റെ പ്രത്യേക റിപ്പോർട്ട് പ്രകാരം , പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കശ്മീർ (പിഒകെ) എന്നിവിടങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങളും പാക് വ്യോമതാവളങ്ങളും ലക്ഷ്യമിട്ട് ഇന്ത്യൻ സായുധ സേന ആരംഭിച്ച ആക്രമണങ്ങളിൽ കുറഞ്ഞത് 42 പാകിസ്ഥാൻ സൈനികരും 170 തീവ്രവാദികളും കൊല്ലപ്പെട്ടതായി ഉന്നത പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയിലെ വനിതാ പൈലറ്റുമാർ ഈ ഓപ്പറേഷനിൽ സുപ്രധാന പങ്ക് വഹിച്ചു എന്നത് ശ്രദ്ധേയമാണ്.

നിരവധി ഇന്ത്യൻ വനിതാ പൈലറ്റുമാർ യുദ്ധത്തിൽ സജീവ പങ്കുവഹിച്ചതിനാൽ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി എന്ന നിലയിൽ മാത്രമല്ല, സായുധ സേനയിലെ ലിംഗസമത്വം ലോകത്തിന് മനസിലാക്കി കൊടുക്കുന്നതിലും ഒരു നാഴികക്കല്ലായി മാറി. മെയ് 7 ന് ബഹാവൽപൂരിലെ ജെയ്‌ഷെ-ഇ-മുഹമ്മദ് താവളം ഉൾപ്പെടെ ഒമ്പത് ഭീകര താവളങ്ങൾ നശിപ്പിച്ച കൃത്യതയുള്ള വ്യോമ ദൗത്യങ്ങളുടെ ഭാഗമായിരുന്നു ഈ വനിതാ പൈലറ്റുമാർ . ഭീകരൻ മൗലാന മസൂദ് അസറിന്റെ കുടുംബാംഗങ്ങളിൽ പലരും കൊല്ലപ്പെട്ട ബഹാവൽപൂരിലെ ജയ്ഷ്-ഇ-മുഹമ്മദ് താവളം ഇവിടെയായിരുന്നു.

മെയ് 9, 10 തീയതികളിൽ നടത്തിയ ആക്രമണത്തിൽ സർഗോധയിലും, റഹീം യാർ ഖാനിലും തന്ത്രപ്രധാനമായ നൂർ ഖാനിലുമടക്കം പാകിസ്ഥാൻറെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ തോതിൽ നാശനഷ്ടം സംഭവിച്ചിരുന്നു.

Related Articles

Latest Articles