Monday, December 15, 2025

ഓപ്പറേഷൻ സിന്ദൂർ; പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടുവെന്ന് മസൂദ് അസ്ഹർ; ജയ്‌ഷെ മുഹമ്മദ് തലവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലാഹോര്‍: പഹൽഹാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭാരതം നടത്തിയ മിസൈലാക്രമണത്തിൽ തന്റ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് പാക് ഭീകര സംഘടന ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹര്‍. ബഹാവല്‍പുരില്‍ ജയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്.

മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, ഒരു അനന്തരവനും ഭാര്യയും, മറ്റൊരു അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവരാണ് കൊല്ലപ്പെട്ടത് എന്ന് അസ്ഹറിന്‍റേതെന്ന് പറയപ്പെടുന്ന പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തില്‍ അടുത്ത അനുയായികളായ മൂന്ന് പേരും ഇവരില്‍ ഒരാളുടെ മാതാവും കൊല്ലപ്പെട്ടെന്നും പ്രസ്താവനയിലുണ്ട്.

Related Articles

Latest Articles