തിരുവനന്തപുരം: മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില് പൊലീസ് അറസ്റ്റ് ചെയ്ത കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പാര്ട്ടി ചങ്കു കൊടുത്തും സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കെട്ടിച്ചമച്ച കേസിന്റെ പേരില് സുധാകരന് നേതൃസ്ഥാനത്തുനിന്ന് മാറാന് തയ്യാറായാല് പോലും മാറ്റില്ലെന്നും കോണ്ഗ്രസ് ഒറ്റക്കെട്ടായി സുധാകരനൊപ്പമുണ്ടെന്നും സതീശന് പറഞ്ഞു.
മോന്സന്റെ ഡ്രൈവറെമൂന്നുതവണ ചോദ്യംചെയ്തിട്ടും സുധാകരനെതിരെ മൊഴിയില്ലായിരുന്നുവെന്നും പരാതിക്കാര് പത്തുകോടി നല്കിയത് ആരുടെയും സാന്നിധ്യമില്ലാതെയാണെന്നും പിന്നെന്തിനാണ് 25 ലക്ഷത്തിന് സുധാകരന്റെ ഗ്യാരന്റിയെന്നും സതീശന് ചോദിച്ചു. കോടതിയുടെ സഹായമില്ലായിരുന്നെങ്കില് കെപിസിസി പ്രസിഡന്റ് കള്ളക്കേസില് ജയിലില് അടയ്ക്കപ്പെട്ടേനെയെന്ന് സതീശന് പറഞ്ഞു. ആര് മൊഴികൊടുത്താലും പൊലീസ് കേസെടുക്കുമോ എന്നും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ സ്വപ്ന സുരേഷ് നിരവധി ആരോപണങ്ങള് ഉന്നയിച്ചിട്ടും ഏതെങ്കിലും കേസില് പൊലീസ് എഫ്ഐആര് എടുത്തിരുന്നോ എന്നും സതീശന് ചോദിച്ചു.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…