K Swift Inauguration
തിരുവനന്തപുരം: കെ എസ് ആർ ടി സി ക്ക് സമാന്തരമായി സ്വതന്ത്ര കമ്പനിയായി ആരംഭിക്കുന്ന കെ സ്വിഫ്റ്റ്ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിർവ്വഹിക്കും. കെ സ്വിഫ്റ്റിനെതിരെ നിലപാടെടുത്തിട്ടുള്ള പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ചടങ്ങ് ബഹിഷ്‌കരിച്ചു. അതേസമയം ഫ്ലാഗ് ഓഫ് ചടങ്ങിൽ തങ്ങളുടെ പ്രതിനിധിയുടെ പേര് ഉൾപ്പെടുത്തിയത് സംഘടനയുടെ അറിവോ സമ്മതമോ കൂടാതെയാണെന്ന് കെ എസ് റ്റി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ശ്രീ. കെ എൽ രാജേഷ് അറിയിച്ചു. കെ സ്വിഫ്റ്റിന്റെ രൂപീകരണം കെ എസ് ആർ ടി സി യെ തകർക്കലാണെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകൾ. കേരളത്തിൻ്റെ പൊതുഗതാഗത രംഗത്ത് കെ എസ് ആർ ടി സി കൂടുതൽ മേഖലകളിലേക്ക് കടന്നു കയറി, ഏറ്റവും വലിയ തൊഴിൽ ദാദാവായി മാറേണ്ടതിന് പകരം കെ എസ് ആർ ടി സി യിൽ ലേ- ഓഫ് നടപ്പാക്കേണ്ടി വരുമെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ തന്നെ യാതൊരു മാനദണ്ഡവുമില്ലാതെ കെഎസ്ആർടിസിക്ക് ലഭിക്കേണ്ട ഫണ്ട് വിനിയോഗിച്ച് കെ-സ്വിഫ്റ്റിനായി ബസ്സുകൾ വാങ്ങി.
2016 ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരുമ്പോൾ 40000 ത്തോളം ജീവനക്കാരുള്ള സ്ഥാപനമായിരുന്നു കെ എസ് ആർ ടി സി. എന്നാൽ ആറുവർഷത്തെ ഭരണത്തിൽ 15000 ത്തോളം തൊഴിലാളികളെ പിരിച്ച് വിട്ടു. ഇനിയും 7000 ത്തോളം പേർക്ക് ലേ ഓഫ് നൽകാൻ തീരുമാനമെടുത്തിരിക്കുകയാണ് ഇടതു സർക്കാർ. ഇതേ സമയത്തു തന്നെ മറ്റൊരു സമാന്തര കമ്പനി രൂപീകരിച്ച് അതിലേക്ക് ഏതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്വന്തക്കാരെ തിരുകിക്കയറ്റുകയാണ്. കേരളത്തിലെ പൊതുഗതാഗതത്തെ തച്ചുതകർക്കുന്ന ഇടത് സർക്കാർ നയങ്ങൾക്കെതിരെ കെ സ്വിഫ്റ്റ് ഉദ്ഘാടന ദിനമായ നാളെ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പ്രതിഷേധ ദിനമാചരിക്കുകയാണ് .
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…