Saturday, December 20, 2025

ഓർഡർ ചെയ്തത് 1.86 ലക്ഷം രൂപയുടെ ഫോൺ ! കിട്ടിയത് മാർബിൾ കഷ്‌ണം; തുണച്ചത് അൺബോക്സ് വീഡിയോ റെക്കോഡ്; പണം തിരികെ നൽകി ആമസോൺ

ഇ കൊമേഴ്‌സ്യൽ വെബ്‌സൈറ്റായ ആമസോണിലൂടെ 1.86 ലക്ഷം രൂപയുടെ ഫോൺ ഓർഡർ ചെയ്ത ടെക്കിക്ക് കിട്ടിയത് മാർബിൾ കഷ്‌ണം. ബെംഗളുരുവിൽ ഐ.ടി മേഖലയിൽ​ ജോലി ചെയ്യുന്ന പ്രേമാനന്ദ് എന്ന യുവാവ് ഒക്ടോബർ 14ന് 1.86 ലക്ഷം വിലയുള്ള സാംസങ് ഗാലക്സിയുടെ ഇസഡ് ഫോൾഡ് സെവൻ സ്മാർട് ഫോണിന് ഓർഡർ ചെയ്തത്. ക്രെഡിറ്റ്കാർഡ് ഉപയോഗിച്ച് മുഴുവൻ തുകയും മുൻകൂറായി തന്നെ അടച്ചു.

ഒക്ടോബർ 19ന് വൈകുന്നേരമാണ് ഓർഡർ ചെയ്ത ഫോൺ കൈയിലെത്തിയത്. പാക്കറ്റ് ലഭിച്ചപ്പോൾ തന്നെ ഭാരവ്യത്യാസം യുവാവ് ശ്രദ്ധിച്ചിരുന്നു.അതിനാൽ വീഡിയോ ചിത്രീകരിച്ചു കൊണ്ടുതന്നെ പെട്ടി തുറന്ന പ്രേമാനന്ദ് ഞെട്ടിപ്പോയി. കനമുള്ള പെട്ടിയിൽ ഭദ്രമായി പൊതിഞ്ഞുവെച്ചത് വെള്ള നിറത്തിലെ ഒരു മാർബിൾ കഷ്ണമായിരുന്നു. ഉടൻ തന്നെ ആമസോണിലും, നാഷണൽ സൈബർക്രൈം റിപ്പോർട്ടിങ് പോർട്ടലിലും, ബംഗളുരുവിലെ കുമാരസ്വാമി ലേഔട്ട് പൊലീസ് സ്റ്റേഷനിലും പരാതിപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി അന്വേഷണവും ആരംഭിച്ചു.

അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന ആരംഭിച്ച ആമസോൺ, യുവാവിന്റെ പണം മുഴുവനായും തിരികെ നനൽകി. സംഭവത്തിൽ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.

Related Articles

Latest Articles