ജീവിച്ചിരിക്കുമ്പോൾ മറ്റൊരാളെ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയർത്തുന്നതും മരണ ശേഷം പലരിലൂടെ ഒരാൾ ജീവിക്കുന്നതും വളരെ മഹത്തരമാണ്. അവയവദാനത്തിന്റെ മഹത്വം നമ്മെ ഓർമ്മപ്പെടുത്തുന്ന ലോക അവയവ ദാന ദിനത്തോടനുബന്ധിച്ച് PRS ആശുപത്രിയും കേരള ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനും സംയുക്തമായി അവയവ ദാന അവബോധ പ്രോഗ്രാമും രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9 മണി മുതൽ 10 മണി വരെ പി രത്നസ്വാമി ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ കേരള ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ ജോയിന്റ് ഡയറക്ടർ ഡോ. ബേസിൽ സജു വിശിഷ്ടാതിഥിയായി പങ്കെടുക്കും.

1 മണിവരെ Organ Donation Pledge Registration ചെയ്യുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. രജിസ്ട്രേഷൻ നടത്താൻ ആഗ്രഹിക്കുന്നവർ ആധാർ നമ്പറും അതിനോട് ലിങ്ക് ചെയ്ത ഫോണുമായി നാളെ രാവിലെ 9മണിക്ക് പി രത്നസ്വാമി ഹാളിൽ എത്തിച്ചേരണം.

