Monday, December 15, 2025

അവയവ കടത്ത് കേസ്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു, പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങും

കൊ​ച്ചി: അ​വ​യ​വ ക​ട​ത്ത് കേ​സി​ൽ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. രാ​ജ്യാ​ന്ത​ര അ​വ​യ​വ മാ​ഫി​യ സം​ഘ​ങ്ങ​ളു​മാ​യി പ്ര​തി​ക്ക് ബ​ന്ധ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും അ​ന്വേ​ഷ​ണം ആരംഭിച്ചത്.

അവയവ കടത്ത് കേസിലെ പ്രതി സബിത് നാസറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ അന്വേഷണ സംഘം ഇന്ന് പൂർത്തിയാക്കും. തുടർന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ
കസ്റ്റഡി അപേക്ഷ നൽകും.

നിലവിൽ സ​ബി​ത് നാ​സ​ർ ഇ​ര​യാ​ക്കി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി ഷെ​മീ​റി​നാ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇയാ​ളെ ക​ണ്ടെ​ത്തി പ​രാ​തി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. അ​വ​യ​വ​ക​ട​ത്ത് ന​ട​ത്തി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ബെംഗളൂ​രു, ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ങ്ങ​ളി​ലെ യു​വാ​ക്ക​ളാ​ണ്.

Related Articles

Latest Articles