Rape-case-Keralaold-gir
കോഴിക്കോട്: ജാമ്യത്തിലിറങ്ങിയ പോക്‌സോ പ്രതികള്‍ ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ വീണ്ടും അറസ്റ്റില്‍. ബസ് തൊഴിലാളികളായ കിഴക്കോത്ത് പന്നൂര്‍ സ്വദേശികളായ അനസ്, മുനവ്വര്‍, വാവാട് സ്വദേശിയായ ഖാദര്‍ എന്നിവരെയാണ് കൊടുവള്ളി പൊലിസ് അറസ്റ്റ് ചെയ്തത്.
17 കാരിയെ 2020 മാര്‍ച്ച് ആദ്യവാരത്തില്‍ കൊടുവള്ളി ബസ്സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോയില്‍ നരിക്കുനി ഭാഗത്തേക്ക് കടത്തിക്കൊണ്ട് പോവുകയും ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും, ഫോട്ടോ പകര്‍ത്തുകയും പുറത്ത് പറഞ്ഞാല്‍ ഫോട്ടോ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. പൊലിസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയുമായിരുന്നു.
ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇവര്‍ ഇരയെ വീണ്ടും ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ തുടര്‍പഠനത്തിനും ഭാവി ജീവിതത്തിനും പ്രയാസമാകുന്നതായി കാണിച്ച് കഴിഞ്ഞ സെപ്തംബര്‍ 25 ന് കൊടുവള്ളി പൊലിസില്‍ പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ തുടര്‍ നടപടിയില്ലാതെ വന്നതോടെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലിസ് പ്രതികളെ വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്യുകയായിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…