Tuesday, May 7, 2024
spot_img

”കുഞ്ഞനെ ആദ്യമായി കണ്ടപ്പോൾ എടുത്ത ഫോട്ടോ പങ്കുവച്ച്’; ‘കുഞ്ഞിക്കൂനൻ’ സിനിമയിലെ നായിക മന്യ

‘ജോക്കർ’ എന്ന ​ലോഹിതദാസ് ചിത്രത്തിലൂടെ വന്ന് മലയാളികൾക്ക് സുപരിചിതയായ താരമാണ് മന്യ. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന താരം തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മന്യയും ദിലീപും ഒന്നിച്ചെത്തിയ ‘കുഞ്ഞിക്കൂനൻ‘ എന്ന ചിത്രത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് താരം. കുഞ്ഞന്റെ വേഷത്തിലുള്ള ദിലീപിനൊപ്പമുള്ള ചിത്രവും മന്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

”കുഞ്ഞനെ ആദ്യമായി കണ്ടപ്പോൾ എടുത്ത ഫോട്ടോയാണിത്. എനിക്ക് ദിലീപേട്ടനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്റെ ഷോട്ട് റെഡിയായപ്പോള്‍ ഞാന്‍ പോയി. ദിലീപേട്ടന്റെ അടുത്തുകൂടി ആയിരുന്നു പോയത്. പക്ഷേ എനിക്ക് അദ്ദേഹത്തെ മനസ്സിലായില്ല. അദ്ദേഹം എന്റെ പേര് വിളിച്ചപ്പോൾ ഞാന്‍ തിരിഞ്ഞു നോക്കി, ഞാൻ ശരിക്കും ഞെട്ടിപ്പോയി. അപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്. ലക്ഷ്മി ആദ്യമായി കുഞ്ഞനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ. വിലമതിക്കാന്‍ കഴിയാത്ത ഓര്‍മകള്‍. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹമാണ്” മന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Related Articles

Latest Articles