ബംഗളൂരു: എയ്റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ നൂറോളം കാറുകള്‍ അഗ്‌നിക്കിരയായി. എലഹങ്ക എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ ഭാരതീ നഗര്‍ ഗേറ്റിനു സമീപത്താണു തീപിടുത്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ആളുകളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.
പത്തോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. വ്യോമസേനയും പോലീസും സ്ഥലത്തുണ്ട്. കാറിലെത്തിയവര്‍ എയ്റോ പ്രദര്‍ശനം നടക്കുന്ന സ്ഥലത്തായതിനാല്‍ കൂടുതല്‍ കാറുകള്‍ അഗ്നിക്കിരയാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.
കര്‍ണാടക അഗ്നിശമന വിഭാഗമാണ് വാര്‍ത്ത പുറത്തുവിട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്തെ പുല്ലില്‍ നിന്നും തീ വാഹനങ്ങളിലേക്ക് പടര്‍ന്നതാകാമെന്ന് അഗ്നിശമനാ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടുത്തത്തെ തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തിവെച്ചു.
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…