Sunday, December 21, 2025

ഏതു രോഗവും കീഴടക്കും മുൻപ് സൂചനകൾ തരും, അവഗണിക്കരുത് ഈ മുന്നറിയിപ്പുകൾ!!! | HEART ATTACK

ഏതു രോഗവും കീഴടക്കും മുൻപ് സൂചനകൾ തരും, അവഗണിക്കരുത് ഈ മുന്നറിയിപ്പുകൾ!!! | HEART ATTACK

കന്നഡ നടൻ പവർ സ്റ്റാർ പുനീത് രാജ്കുമറിന്റെ പെട്ടെന്നുള്ള മരണം സിനിമാലോകത്തുള്ളവരെയും ആരാധകരെയും ഒന്നാകെ സങ്കടത്തിലാഴ്ത്തിയതാണ്. ജിംനേഷ്യത്തിൽ വർക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാതിരുന്ന, ഫിറ്റ്നസിൽ ഏറെ ശ്രദ്ധിച്ചിരുന്ന പുനീതിന് ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ഏവരും ചോദിക്കുന്നത്? എന്താണ് ഈ പെട്ടെന്നുള്ള ഹൃദയാഘാതത്തിന്റെ കാരണമെന്നു നോക്കാം.

ഹൃദയത്തിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ഒരു പ്രധാന കാരണം. ഹൃദയത്തിലെ രക്തക്കുഴലുകൾക്ക് പ്രശ്നങ്ങളുണ്ടാകുക, ഹൃദയ മസിലുകൾക്ക് ബലക്ഷയമുണ്ടാകുക (കാർഡിയോ മയോപ്പതി), ജന്മനാതന്നെ ഹൃദയത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ, ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്നു നിന്നു പോകുക, നെഞ്ചിടിപ്പിന്റെ താളം തെറ്റുക എന്നിവയാണ് ഹൃദയത്തെ ബാധിക്കാവുന്ന പ്രധാന പ്രശ്നങ്ങൾ. ചില രോഗലക്ഷണങ്ങൾ കണ്ടെന്നിരിക്കാം. എന്നാൽ ഇവ പലരും നിസ്സാരമായി അവഗണിക്കുന്നതാണ് മരണത്തിലേക്കു നയിക്കുന്നത്. ഹൃദയാഘാതം ഉണ്ടാകുമ്പോൾ ആദ്യ ഒരു മണിക്കൂറിനുള്ളിൽ ചികിൽസ തേടിയാൽ രക്ഷപ്പെടാനുള്ള സാധ്യത 60 മുതൽ 70 ശതമാനം വരെ ആണ്.
ഹൃദയതാളം തെറ്റുക (കാർഡിയാക് അരത്മിയാസ്) ഹൃദയാഘാതത്തിലേക്കു നയിക്കുന്നതിൽ പ്രധാന കാരണമാണ്. ഇടതു വെൻട്രിക്കിൾ മിടിക്കുമ്പോഴാണ് ഹൃദയത്തിലേക്ക് രക്തം പമ്പു ചെയ്യപ്പെടുന്നത്. ഈ പമ്പിങ്ങിന്റെ താളം തെറ്റുമ്പോഴാണ് ഹൃദയതാളം തെറ്റുന്ന അവസ്ഥ ഉണ്ടാകുന്നത്. ഹൃദയത്തിൽ കുറച്ച് ഇലക്ട്രിസിറ്റി ഉൽപാദിപ്പിക്കുന്നുണ്ട്. ആ ഇലക്ട്രിസിറ്റി ഇടത് വെൻട്രിക്കിളിലേക്ക് എത്തും. ആ എനർജി ഉപയോഗിച്ചാണ് വെൻട്രിക്കിൾ മിടിക്കുന്നത്. ഈ ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റിക്ക് എന്തെങ്കിലും തകരാറു സംഭവിച്ചാൽ ഹൃദയത്തിന്റെ താളം തെറ്റും. ഹൃദയത്തിന്റെ മസിലുകൾക്ക് വലുപ്പം കൂടുന്നത് ഇതിലേക്കു നയിക്കാം. അത്‌ലീറ്റുകളും മറ്റും കുഴഞ്ഞുവീണു മരിക്കുന്നതിനു പിന്നിൽ കാർഡിയോ മയോപ്പതി എന്ന ഈ അവസ്ഥയാകാം. ശക്തമായ ഹൃദയാഘാതം വരുമ്പോൾ ഹൃദയതാളം തെറ്റാം.

ഇലക്ട്രോലൈറ്റ് ഇംബാലൻസ് അതായത് സോഡിയം, പൊട്ടാസ്യം എന്നീ ലവണങ്ങളുടെ അസന്തുലിതാവസ്ഥ ഉണ്ടായിട്ടും കുഴഞ്ഞുവീഴാം. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുമ്പോൾ നിർജലീകരണം സംഭവിക്കുക, വേനൽക്കാലത്ത് വിയർ‌പ്പു കൂടി ഡിഹൈഡ്രേഷൻ സംഭവിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ സോഡിയം, പൊട്ടാസ്യം ലവണങ്ങളുടെ അളവിൽ വ്യത്യാസം വരാം. പൊട്ടാസ്യം കൂടിയാൽ ഹൃദയം പെട്ടെന്നു നിന്നുപോകും.

Related Articles

Latest Articles