തിരുവനന്തപുരം: ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ, പ്രതികരണവുമായി മുന്‍ എം.എല്‍.എ പി.സി.ജോര്‍ജ്. പറയാനുള്ളത് ആരെയും ഭയക്കാതെ താന്‍ പറയുമെന്നും നിയമം പാലിക്കുമെന്നും പി.സി. ജോര്‍ജ് മാധ്യമങ്ങളോട് വ്യക്തമാക്കി. ക്രിസ്ത്യാനികളെ ബി.ജെ.പിക്കാര്‍ വേട്ടയാടിയതായി അറിയില്ലെന്നും മുഖ്യമന്ത്രിയോട് പറയാനുള്ളത് തൃക്കാക്കരയില്‍ പറയുമെന്നും ജോര്‍ജ് കോർട്ടിച്ചേർക്കുകയും ചെയ്തു.
മോശക്കാരെ മോശക്കാരെന്ന് എല്ലാവരും പറഞ്ഞാല്‍ പ്രശ്നം തീരുമെന്നും ഒരു മതക്കാരെയും മോശമായി പറയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജയിലില്‍ കഴിയുന്ന തടവുപുള്ളികളുടെ കാര്യത്തില്‍ തനിക്ക് സാധിക്കുന്നത് പോലെ പ്രവര്‍ത്തിക്കുമെന്നും റിമാന്‍ഡില്‍ വിട്ട ജഡ്ജിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറയുകയും ചെയ്തു.
അതേസമയം, പി.സി ജോര്‍ജിനെ തുടര്‍ച്ചയായി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നു കോടതി വിലയിരുത്തി. 33 വര്‍ഷം നിയമസഭാ സാമാജികനായിരുന്നു എന്നതും 72 വയസ്സുണ്ട് എന്ന ഹര്‍ജിക്കാരന്റെ അപേക്ഷയും കോടതി കണക്കിലെടുത്തു. ‘പരസ്യ പ്രസ്താവനകള്‍ നടത്തരുത്, വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, ശാസ്ത്രീയ പരിശോധനകള്‍ക്കു വിധേയനാകണം’-തുടങ്ങിയ ജാമ്യ വ്യവസ്ഥകളാണ് കോടതി നിര്‍ദ്ദേശിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രോസിക്യൂഷനു കോടതിയെ സമീപിക്കാം എന്നും അറിയിച്ചിട്ടുണ്ട്.
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…
തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജുവിന് കനത്ത തിരിച്ചടി. മാനദണ്ഡമനുസരിച്ച് എംഎൽഎ സ്ഥാനത്ത് നിന്ന് ആൻ്റണി…
തിരുവനന്തപുരം: ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ്…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകി അതിജീവിതയുടെ ഭർത്താവും. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ്…