P C George-vellappali
കാഞ്ഞിരപ്പള്ളി: പി സി ജോർജിനെതിരെ കടുത്ത വിമർശനവുമായി എസ് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിസി ജോര്‍ജിന് വര്‍ഗ്ഗീയതയാണ് മുഖ്യമെന്നും, അക്കരെ പച്ച തേടിയുള്ള ഓട്ടത്തിലാണ് പിസിയെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. മതത്തെ കുറിച്ച് ആദര്‍ശം പറയുന്ന ജോര്‍ജ്, മകന്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയെ മതം മാറ്റിയ ശേഷമാണ് സ്വീകരിക്കാന്‍ തയ്യാറായതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ്‌എന്‍ഡിപി യോഗം 55ാം നമ്പര്‍ കാഞ്ഞിരപ്പള്ളി ശാഖയുടെ കീഴിലുള്ള ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മതത്തെയും ജാതിയെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടെ എല്ലാവരെയും കബളിപ്പിക്കുന്നയാളാണ് പിസി ജോര്‍ജ്. തരം പോലെ നിലപാട് മാറ്റുന്ന ജോര്‍ജ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കണമെന്ന് ആഗ്രഹിച്ചതാണ്. അക്കര നില്‍ക്കുമ്പോള്‍ ഇക്കരപച്ച, ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ചയെന്നാണ് ജോര്‍ജിന്റെ നിലപാട്. അദ്ദേഹത്തിന്റേത് പച്ച തേടിയുള്ള ഓട്ടമാണ്,’ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…
ടോക്കിയോ:കിഴക്കൻ ഏഷ്യയിൽ ചൈനയുമായുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തുക വകയിരുത്തി ജപ്പാൻ.…
ഏതാനും മാസങ്ങൾക്കകം വ്യോമസേന രൂപീകരിക്കാൻ പാക് താലിബാൻ ! സലിം ഹക്കാനിക്ക് ചുമതല ! ഞെട്ടിവിറച്ച് പാകിസ്ഥാൻ ! TTP…
തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ശബരീനാഥന് രണ്ട് വോട്ടുകളുടെ കുറവ്. രണ്ടു യു ഡി എഫ്…