Saturday, April 27, 2024
spot_img

ശിവഗിരി തീര്‍ത്ഥാടനത്തിനു തുടക്കമായി: ഭാവി ഇന്ത്യ ജാതിരഹിതമായിരിക്കണം: ഉപരാഷ്ട്രപതി

തിരുവനന്തപുരം: 87ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാവി ഇന്ത്യ ജാതിരഹിതമായിരിക്കണമെന്ന് തീര്‍ത്ഥാടനപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.

‘ഈ തീര്‍ത്ഥാടനം പുതിയ തുടക്കമാകട്ടെ. ഗുരുദേവന്‍ ഹിന്ദുവായി ജനിച്ചു. എന്നാല്‍ പ്രത്യേക മതത്തോട്ആ ഭിമുഖ്യമില്ലായിരുന്നു.അദ്ദേഹം എല്ലാ മതങ്ങളെയും ഒരേപോലെ കണ്ടു. ഒരു മതത്തോടും പക്ഷപാതം കാണിച്ചില്ല. മനുഷ്യനെ വിഭജിക്കുന്ന പ്രവണതകളെയും ജാതിയെയും തള്ളിക്കളഞ്ഞു.

ഗുരുവിന്റെ ചിന്തകള്‍ ജീവിതത്തില്‍ പകര്‍ത്തണം. ജാതി-മത-വര്‍ഗ-വര്‍ണ-ഭാഷാ വ്യത്യാസങ്ങള്‍ക്കതീതമായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിനാളുകള്‍ ഈ തീര്‍ത്ഥാടനത്തില്‍ എത്തുന്നു. ഭാവി ഇന്ത്യ ജാതി-രഹിത-വര്‍ഗ-രഹിത ഇന്ത്യ ആയിരിക്കണം. ജാതി വിവേചനം അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു. അറിവ്, ആരോഗ്യം, ആത്മീയത എന്നീ ആശയങ്ങളെ മുന്‍നിറുത്തിയാണ് ഇത്തവണത്തെ മഹാതീര്‍ത്ഥാടനം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.ജി.ബാബുരാജ്, രക്ഷാധികാരി ഗോകുലം ഗോപാലന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Latest Articles