ദില്ലി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ അറസ്റ്റിലായ പി ചിദംബരം ജയിലിലാണെങ്കിലും അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോഴും ആക്ടീവാണ്. ഓഗസ്റ്റ് 21 ന് അറസ്റ്റിലായ മുന്‍ ധനകാര്യമന്ത്രികൂടിയായ ചിദംബരത്തിന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് കുടുംബമാണ്. ‘എനിക്ക് പകരമായി എന്റെ കുടുംബത്തോട് എനിക്ക് വേണ്ടി ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയാണ്’ എന്ന കുറിപ്പോടെയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ട്വിറ്ററില്‍ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.
ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത്. ആദ്യം സിബിഐ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിനുശേഷം സെപ്തംബര്‍ എട്ട് മുതല്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ആക്ടീവാണ്.
ചിദംബരത്തിന്റേതുമാത്രമല്ല, അറസ്റ്റിലായ മറ്റ് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇത്തരത്തില്‍ അടുത്തവൃത്തങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ബില്‍ പാസാക്കുന്നതിന് മുന്നോടിയായി വീട്ടുതടങ്കലിലായ ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ട്വിറ്ററും ഇപ്പോള്‍ സജീവമാണ്. മകള്‍ ഇല്‍ത്തിജ മുഫ്തിയാണ് ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത്. 46 ദിവസങ്ങള്‍ക്കുശേഷമാണ് അക്കൗണ്ട് ആക്ടീവാകുന്നത്.
അനുവാദത്തോടെ താനാണ് മെഹ്ബൂബയുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് ഇല്‍തിജ തന്നെ അറിയിക്കുകയായിരുന്നു. ഈ മാസം ആദ്യം മെഹ്ബൂബയെ കാണാന്‍ സുപ്രീംകോടതി ഇല്‍ത്തിജയ്ക്ക് അനുമതി നല്‍കിയതിനുശേഷമായിരുന്നു ഇത്
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…