മുംബൈ: റെയില്‍ നിര്‍മാണ മേഖലയിലേക്ക് വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. മേക്ക് ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കാനായി വിദേശ കമ്പനികളെ രാജ്യത്ത് എത്തിക്കാനാണ് സര്‍ക്കാര്‍ ആലോചന. ഇപ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ അതോറിറ്റിക്കും ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറിനും ഇന്ത്യന്‍ റെയില്‍വേ ആവശ്യപ്പെടുന്ന അളവില്‍ ഉല്പന്നങ്ങള് നിര്‍മിച്ചു നല്കാന് കഴിയാത്തതിനാലാണ് സര്‍ക്കാര്‍ പുതിയ രീതി ആലോചിക്കുന്നത്.
ഇതിന്റെ ഭാഗമായി ആഗോളതലത്തിലെ കമ്പനികളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചു കൊണ്ട് സര്‍ക്കാര്‍ ഉടന്‍ പദ്ധതിക്ക് തുടക്കമിട്ടേക്കും. അങ്കാങ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍, ഈസ്റ്റ് മെറ്റല്‍സ്, സിആര്‍എം ഹോങ്കോംഗ്, ബ്രിട്ടീഷ് സ്റ്റീല്‍, ഫ്രാന്‍സ് റെയില്‍, അറ്റ്ലാന്റിക് സ്റ്റീല്‍, സുമിറ്റോമോ കോര്പ്പറേഷന്, വോസ്റ്റാല്‍പൈന്‍ ഷിയനെന്‍ തുടങ്ങിയ വന്‍കിട കമ്പനികളെ ഇന്ത്യയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പുതിയ നടപടികള്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇന്ത്യന്‍ റെയില്‍വേയില്‍ നിക്ഷേപം വര്‍ധനയും സര്‍ക്കാര്‍ ലക്ഷ്യമാണ്.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…