ദില്ലി: ഐ.എന്.എക്സ് മീഡിയ അഴിമതിക്കേസില് അറസ്റ്റിലായ മുന് ധനമന്ത്രി പി. ചിദംബരത്തെ ഇന്ന് സി.ബി.ഐ കോടതിയില് ഹാജരാക്കും. ചിദംബരത്തിന്റെ സി.ബി.ഐ കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതിയില് ഹാജരാക്കുന്നത്. റോസ് അവന്യുവിലെ സി.ബി.ഐ കോടതിയില് സ്പെഷ്യല് ജഡ്ജ് അജയ് കുമാര് കഹാറിന് മുമ്പാകെ ചിദംബരത്തെ ഹാജരാക്കും.
ഈ മാസം 22നാണ് തിങ്കളാഴ്ച വരെ ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില് റിമാന്ഡ് ചെയ്തത്. രണ്ട് ദിവസം കൂടുമ്പോള് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണം. ദിവസം അര മണിക്കൂര് വീതം കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാന് അനുവദിക്കണം. എന്നീ വ്യവസ്ഥകളോടെയാണ് ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില് വിട്ടത്.
ഷീന ബോറ വധക്കേസില് ജയിലില് കഴിയുന്ന ഇന്ദ്രാണി മുഖര്ജിയുടെ ഐ.എന്.എക്സ് മീഡിയയ്ക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് പി. ചിദംബരം ധനമന്ത്രിയായിരിക്കെ വഴിവിട്ട സഹായം ചെയ്തുവെന്നാണ് കേസ്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…