Kerala

പി. പരമേശ്വര്‍ജി അനുസ്മരണ പ്രഭാഷണം ഇന്ന് ; കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പങ്കെടുക്കുന്ന ചടങ്ങ് തത്വമയി നെറ്റ് വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യും

തിരുവനന്തപുരം: മൂന്നാമത് പരമേശ്വർജി അനുസ്മരണ സമ്മേളനത്തിൻ്റെ മുഴുനീള സംപ്രേക്ഷണം തത്വമയി നെറ്റ് വർക്കിൽ തത്സമയം. വൈകിട്ട് 5ന് കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെൻ്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ പരമേശ്വര്‍ജി അനുസ്മരണ പ്രഭാഷണം നടത്തും. ‘നീതിയുക്തമായ ലോകക്രമം രൂപപ്പെടുത്തുന്നതില്‍ ഭാരത്തിൻ്റെ പങ്ക്; ഭാവിയിലേക്കുള്ള വീക്ഷണം’ എന്നതാണ് മൂന്നാമത് പി. പരമേശ്വര്‍ജി അനുസ്മരണ പ്രഭാഷണത്തിൻ്റെ വിഷയം.

കേരളത്തിൻ്റെ ബൗദ്ധിക മേഖലയിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ദാർശനികനും, വാഗ്മിയും , കവിയുമായിരുന്നു പരമേശ്വർ ജി. രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ആദ്യകാല പ്രചാരകരിൽ ഒരാളായിരുന്നു അദ്ദേഹം. ഹൈന്ദവ ദർശനങ്ങളിലും കാഴ്ചപാടിലും ഉണ്ടാക്കിയ ഉണർവ്വ് കാലാതിവർത്തിയായി നിലനിന്നു.

ഭാരതീയ ദർശനങ്ങളെ ആഴത്തിൽ പഠിച്ചതിനൊപ്പം കമ്മ്യൂണിസമുൾപ്പെടെ വൈദേശിക തത്വസംഹിതകളുടെ പൊള്ളത്തരങ്ങൾ തുറന്ന് കാണിക്കാനും പരമേശ്വർജിക്ക് കഴിഞ്ഞിരുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടർ എന്നതിന് പുറമെ, ജനസംഘം ഉപാദ്ധ്യക്ഷൻ, വിവേകാനന്ദ കേന്ദ്രം പ്രസിഡൻ്റ്, ദീൻദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങി വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2018ൽ പദ്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹ​ത്തെ ആദരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് 2020 ഫെബ്രുവരി 9നാണ് അദ്ദേഹം അന്തരിച്ചത്

തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://bit.ly/3ZsU9qm

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

4 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago