Kerala

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഞായറാഴ്ച തിരുവനന്തപുരത്ത്; നാലാമത് പരമേശ്വർജി സ്‌മാരക പ്രഭാഷണം നടത്തും

തിരുവനന്തപുരം: നാലാമത് പരമേശ്വർജി സ്‌മാരക പ്രഭാഷണം മാർച്ച് 2 ഞായറാഴ്ച്ച നടക്കും. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ആണ് പ്രഭാഷകൻ. തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് ചടങ്ങ്. ‘ജനാധിപത്യം, ജനസംഖ്യ, വികസനം, ഭാരതത്തിന്റെ ഭാവി’ എന്ന വിഷയത്തിലാണ് പ്രഭാഷണം. രാവിലെ 11 മണിക്കാണ് പ്രഭാഷണം. ഭാരതീയ വിചാരകേന്ദ്രമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

2022 ലാരംഭിച്ച പരമേശ്വർജി സ്മാരക വാർഷിക പ്രഭാഷണ പരമ്പരയിൽ ഇതിന് മുമ്പ് അന്നത്തെ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു (2022), ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ (2023) വിദേശകാര്യ മന്ത്രി എസ്സ് ജയശങ്കർ (2024) എന്നിവരാണ് പങ്കെടുത്തിട്ടുള്ളത്.

ഭാരതീയ വിചാരകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും കേരളത്തിലെ മുതിർന്ന സംഘപ്രചാരകനുമായിരുന്നു പരമേശ്വർജി എന്ന് അടുപ്പക്കാർ വിളിച്ചിരുന്ന പി പരമേശ്വരൻ. ആരോഗ്യപരമായ ആശയ സംവാദങ്ങളുടെ ആവശ്യകത ഉയർത്തിപ്പിടിച്ച പൊതുപ്രവർത്തകനും എഴുത്തുകാരനും കവിയുമായിരുന്നു പരമേശ്വർജി.

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

6 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

6 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

7 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

8 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

8 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

9 hours ago