Sunday, December 14, 2025

പോർമുഖം തുറന്ന് പി വി അൻവർ ! മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ചു; പറയാനുള്ളതെല്ലാം പറയുമെന്ന് വെല്ലുവിളി

ഗുരുതരരോപണങ്ങളിലൂടെ എഡിജിപി എം ആർ അജിത് കുമാറിനെയും മുഖ്യമന്തിയുടെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കിയതിന് മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പുതിയ പോർമുഖം തുറന്ന് പി വി അൻവർ എംഎൽ എ രംഗത്ത്. പറയാനുള്ളതെല്ലാം പറയും എന്ന വെല്ലുവിളിയോടെ അൻവർ വാർത്ത സമ്മേളനം വിളിച്ചു. നിലമ്പൂർ പിഡബ്ല്യുഡി റസ്റ്റ്‌ ഹൗസിൽ വച്ച്‌ 5 മണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്നും പറയാനുള്ളതെല്ലാം അവിടെ പറയുന്നുണ്ടെന്നും അൻവർ ഫേസ്ബുക്കിലൂടെയും അറിയിച്ചിട്ടുണ്ട്.

രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവറിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞത്. ഇടതു പശ്ചാത്തലമുള്ള ആളല്ല അന്‍വറെന്നും കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി മാതൃകാപരമായ പ്രവര്‍ത്തനാണ് നടത്തുന്നതെന്നും വാര്‍ത്താസമ്മേളനത്തിൽ തുറന്നടിച്ച മുഖ്യമന്ത്രി അൻവറിന് പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു വേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ ഞാനും മറുപടി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചിട്ടുണ്ട്.

Related Articles

Latest Articles