ജക്കാർത്ത: ഇന്ത്യൊനീഷ്യൻ ഓപ്പൺ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി വി സിന്ധു ഫൈനലിൽ കടന്നു. സെമിയിൽ ലോക മൂന്നാം നമ്പർ താരം, ചൈനയുടെ ചെങ് യൂ ഫെയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽപ്പിച്ചത്. 46 മിനിറ്റ് നീണ്ടു നിന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് സിന്ധു ഫെയെ കീഴടക്കിയത്. സ്കോർ: 21-19, 21-10. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ലോക രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു സെമി പ്രവേശനം നേടിയത്.
ജാപ്പനീസ് നാലാം സീഡായ അകാനെ യമഗുച്ചിയാണ് ഫൈനലിൽ സിന്ധുവിന്‍റെ എതിരാളി. സിന്ധുവിന്‍റെ ആദ്യ ഇൻഡൊനീഷ്യൻ ഓപ്പൺ ഫൈനലാണിത്. ഇന്ത്യയുടെ കെ ശ്രീകാന്ത് ഒരു തവണയും സൈന നേവാൾ രണ്ടു തവണയും ഇന്ത്യൊനീഷ്യൻ ഓപ്പൺ ബാഡ്മിന്‍റണില്‍ കിരീടം ചൂടിയിട്ടുണ്ട്.

