Tuesday, December 16, 2025

പി. വിജയൻ സംസ്ഥാന ഇൻറലിജൻസ് വിഭാഗം മേധാവി ! സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന മേധാവിയായി പി. വിജയൻ ഐപിഎസിനെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കേരള പോലീസ് അക്കാദമി ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചു വരികയായിരുന്നു അദ്ദേഹം. മനോജ് എബ്രഹാം ക്രമസമാധാനചുമതലയുള്ള എഡിജിപിയായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പി. വിജയന്‍ ഇന്റലിജന്‍സ് വിഭാഗം മേധാവിയാകുന്നത്. എ. അക്ബറിനെ അക്കാദമി ഡയറക്ടറായി നിയമിച്ചു.

ക്രമസമാധാനചുമതലയുണ്ടായിരുന്ന മുന്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നേരത്തെ പി. വിജയനെ മുന്‍പ് സസ്പെന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട്ട് ട്രെയിനില്‍ നടന്ന തീവെപ്പിൽ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തിൽ അന്വേഷണവിധേയമായിരുന്നു സസ്പെന്‍ഷന്‍. പിന്നീട് സര്‍വീസില്‍ തിരിച്ചെത്തിയ അദ്ദേഹം പോലീസ് അക്കാദമി ഡയറക്ടറായി ചുമതലയേൽക്കുകയായിരുന്നു

Related Articles

Latest Articles