നെയ്യാറ്റിൻകര: കുരുക്ഷേത്ര സാംസ്കാരിക സേവാസമിതിയുടെ പഠനോത്സവം കവിയും ചിത്രകാരനുമായ മണികണ്ഠൻ മണലൂർ ഉദ്ഘാടനം ചെയ്തു. ജയകൃഷ്ണൻ നന്ദനം അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ശാന്താശ്രീകുമാർ രചിച്ച കവിതാ സമാഹാരമായ ‘ഹൃദയതാളം’ മണികണ്ഠൻ മണലൂർ എ. ആർ. എ പ്രസിഡൻ്റ് സുനിൽകുമാറിനു നൽകി പ്രകാശനം ചെയ്തു.
മാതൃഭാഷ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. സീരിയൽ താരം ദിവ്യ മുഖ്യാതിഥിയായിരുന്നു. ശാന്താ ശ്രീകുമാർ, വാർഡ് മെമ്പർമാരായ എസ് രമ,അനിക്കുട്ടൻ, പ്രവർത്തകരായ സി.ശിവരാജൻ ,യമുനാ റാണി, താരാസ് അനിൽകുമാർ, വിഷ്ണു,മുരുകൻ പോറ്റി ,എച്ച് ജോൺ കുമാർ, ബിജു ബി ഊരൂട്ടുകാല തുടങ്ങിയവർ സംസാരിക്കുകയും തുടർന്ന് വിദ്യാർത്ഥികൾക്ക് പഠനോപകരണവിതരണം നടത്തുകയും ചെയ്തു.

