Tuesday, December 16, 2025

പത്മശ്രീ പുരസ്കാരം ! ആദ്യ ഘട്ട പട്ടിക പുറത്ത്; വേലു ആശാൻ ഉൾപ്പെടെ 31 പേർക്ക് പുരസ്കാരം

ദില്ലി: പത്മശ്രീ പുരസ്കാരത്തിന്‍റെ ആദ്യ ഘട്ട പട്ടിക പുറത്ത്. പുരസ്കാരം നേടിയ 31 പേരുടെ പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള വാദ്യ സംഗീതഞ്ജൻ വേലു ആശാൻ,പാരാ അതലറ്റ് ഹർവീന്ദ്രർ സിങ്ങ്,കുവൈത്തിലെ യോഗ പരിശീലക ഷെയ്ക എ ജെ അൽ സഭാഹാ, നാടോടി ഗായിക ബാട്ടുൽ ബീഗം,സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സർദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായത്. രാഷ്ട്രപതിയുടെ സേനാ മെഡലുകളും ഇന്ന് പ്രഖ്യാപിച്ചു.

വ്യോമസേനയിൽ നിന്ന് രണ്ടു മലയാളികൾ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി.സതേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ബി മണികണ്ഠന് പരം വിശിഷ്ട സേവാ മെഡലും അന്തമാൻ നിക്കോബാർ കമാൻഡ് ഇൻ ചീഫ് എയർ മാർഷൽ സാജു ബാലകൃഷ്ണനും പരം വിശിഷ്ട സേവാ മെഡലും ലഭിക്കും.

Related Articles

Latest Articles