തിരുവനന്തപുരം : മലയാളത്തിന്റെ സ്വന്തം അഭിമാനതാരം മമ്മൂട്ടിക്കു രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ ലഭിക്കുമെന്നു സൂചന.
റിപ്പബ്ലിക് ദിനത്തോടുബന്ധിച്ചുള്ള പത്മപുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നു പ്രഖ്യാപിക്കും. കൂടാതെ, മുതിര്‍ന്ന നാടക-ചലച്ചിത്രനടി നിലമ്പൂര്‍ ആയിഷ പത്മശ്രീ പട്ടികയില്‍ ഉള്‍
പ്പെട്ടതായും സൂചനയുണ്ട്.ഭാരതരത്നം കഴിഞ്ഞാല്‍, രണ്ടാമത്തെ ഉയര്‍ന്ന പുരസ്‌കാരമാണു പത്മവിഭൂഷണ്‍.മലയാളികളില്‍ നാഗസ്വരവിദ്വാന്‍ തിരുവിഴ ജയശങ്കര്‍, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി എന്നിവര്‍ പുരസ്‌കാരസാധ്യതാ പട്ടികയിലുണ്ട്..
മലയാളത്തില്‍ കഴിഞ്ഞവര്‍ഷം നടന്‍ മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും ഉള്‍പ്പെടെ 14 പേര്‍ക്കു മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചിരുന്നു.2018-ല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി, മേളവിസ്മയം പെരുവനം കുട്ടന്‍ മാരാര്‍, കവയിത്രി സുഗതകുമാരി, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത എന്നിവര്‍ക്കു സംസ്ഥാനസര്‍ക്കാര്‍ പത്മഭൂഷണ്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇവരില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു മാത്രമാണു ബഹുമതി ലഭിച്ചത്. 2017-ല്‍ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിനും പത്മവിഭൂഷണ്‍ ലഭിച്ചിരുന്നു.

