ദില്ലി : ഇക്കഴിഞ്ഞ ചൊവ്വാഴ്ച ലെബനനിൽ ഹിസ്ബുള്ള ഭീകരർക്കെതിരെയുണ്ടായ പേജർ സ്‌ഫോടനത്തിൽ മലയാളിയും നോര്‍വീജിയന്‍ പൗരനുമായ റിൻസൻ ജോസിന്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ ലിമിറ്റഡിന് ബന്ധമില്ലെന്ന് ബൾഗേറിയ. നിലവിലെ അന്വേഷണത്തിൽ നോർട്ട ഗ്ലോബൽ ലിമിറ്റഡ് നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷയ്ക്കുള്ള ബൾഗേറിയൻ സ്റ്റേറ്റ് ഏജൻസി അറിയിച്ചു. കമ്പനി ഒരു വാർത്താവിനിമയ ഉപകരണവും ബൾഗേറിയിൽ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്തിട്ടില്ല. കമ്പനി ബൾഗേറിയയിൽ നിന്ന് തായ്‌വാനിലേക്ക് കയറ്റിറക്കുമതി നടത്തിയതിന് രേഖകളില്ലെന്നും ഏജൻസി അറിയിച്ചു.
പേജർനിർമ്മാതാക്കളും തായ്‌വാൻ കമ്പനിയുമായ ഗോൾഡ് അപ്പോളോയുടെ ട്രേഡ് മാർക്ക് ഉപയോഗിച്ച് ഹംഗേറിയൻ കടലാസ് കമ്പനി ബിഎസി കൺസൾട്ടിങ്ങാണ് ഹിസ്ബുള്ളയ്ക്ക് കൈമാറിയ പേജറുകൾ നിർമിച്ചതെന്നായിരുന്നു ബൾഗേറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ബിഎസി കടലാസ് കമ്പനി മാത്രമാണെന്നും കമ്പനിക്ക് ഓഫീസ് പോലുമില്ലെന്നും റിൻസൻ ജോസിന്റെ നോർട്ട ഗ്ലോബൽ വഴിയാണ് ഹിസ്ബുള്ള പേജറുകൾ വാങ്ങിയതെന്നും ഹംഗേറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് .

