ദില്ലി : ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനാണ് മരിച്ചത്.
ഇന്നലെ രാമചന്ദ്രൻ കുടുംബസമേതം കശ്മീരിലേക്ക് പോയിരുന്നു . വിദേശത്തായിരുന്ന മകളും പേരക്കുട്ടികളും എത്തിയതിനെ തുടര്‍ന്നായിരുന്നു യാത്ര. ഭാര്യ ഷീല രാമചന്ദ്രനും മകൾ അമ്മുവും മറ്റു ബന്ധുക്കളുമടങ്ങിയ സംഘമാണ് കശ്മീരിലേക്ക് പോയതെന്നാണ് വിവരം. സംഘത്തിലെ മറ്റുള്ളവർ സുരക്ഷിതരാണ് എന്നാണ് വിവരം.
ഇദ്ദേഹത്തിന് ഒരു മകന്‍ കൂടിയുണ്ട്. മകന്‍ ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. വിവരമറിഞ്ഞ് മകന്‍ കശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ദുബായിൽ ജോലി ചെയ്തിരുന്ന രാമചന്ദ്രന്‍ രണ്ട് കൊല്ലം മുന്‍പാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.

