Friday, December 19, 2025

ഭുജ് തീരത്ത് സമുദ്രാതിർത്തി ലംഘിച്ച എത്തിയ പാക് ബോട്ടുകൾ പിടികൂടി ബിഎസ്എഫ്; ഗുജറാത്തിൽ വ്യാപക പരിശോധന

ദില്ലി : ​ഗുജറാത്ത് ഭുജ് തീരത്ത് പാകിസ്ഥാന്റെ മത്സ്യബന്ധന ബോട്ടുകൾ പിടികൂടി ബിഎസ്എഫ്. പതിനൊന്ന് ബോട്ടുകളാണ് ഭുജ് തീരത്ത് നിന്ന് പിടികൂടിയത്.

സമുദ്രാതിർത്തി ലംഘിച്ചെത്തിയ ബോട്ടുകളാണ് ബിഎസ്എഫ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവർ കരയിലേക്ക് കടന്നെന്നാണ് പുറത്തുവരുന്ന സൂചന.

അതേസമയം വ്യോമസേനാം​ഗങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇവരെ ഇവിടേക്ക് എയർഡ്രോപ് ചെയ്യുകയായിരുന്നു. ഭുജ് തീരത്ത് വ്യാപക പരിശോധന നടക്കുകയാണ് ഇപ്പോൾ .

Related Articles

Latest Articles