India

പഞ്ചാബിൽ വീണ്ടും പാക് ഡ്രോൺ വെടിവച്ചിട്ട് ബി എസ് എഫ്; കഴിഞ്ഞ നാല് ദിവസങ്ങളിൽ ഇന്ത്യ വെടിവച്ചിട്ടത് ആയുധങ്ങളും മയക്കുമരുന്നുമായി അതിർത്തികടന്ന നാല് പാക് ഡ്രോണുകൾ; അതിർത്തിയിൽ കനത്ത ജാഗ്രത

അമൃത്സർ: ആയുധക്കടത്തും ലഹരിക്കടത്തും ലക്ഷ്യമിട്ട് അതിർത്തികടന്ന പാക് ഡ്രോൺ തുടർച്ചയായി നാലാം ദിവസവും വെടിവെച്ചിട്ട് ബി എസ് എഫ്. സംഭവത്തെ തുടർന്ന് അതിർത്തിയിൽ കനത്ത ജാഗ്രതയും തിരച്ചിലും തുടരുന്നു. കശ്‌മീർ അതിർത്തി വഴി കള്ളക്കടത്ത് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് പാകിസ്ഥാൻ തീവ്രവാദി സംഘങ്ങൾ പഞ്ചാബ് അതിർത്തിവഴി ഇത്തരം പ്രവർത്തനങ്ങൾ വർധിപ്പിച്ചതെന്ന് ഇന്ത്യ വിലയിരുത്തുന്നു. രാജ്യത്തിനകത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് ധനശേഖരണം നടത്തുന്നതിനായാണ് മാരകമായ മയക്കുമരുന്നുകൾ പാകിസ്ഥാൻ അതിർത്തി കടത്തുന്നത്. ചൈനീസ് നിർമ്മിത ഡ്രോണുകളാണ് ഈ അനധികൃത കടത്തുകൾക്ക് ഉപയോഗിക്കുന്നത്.

ഡ്രോണുകൾ ഇപ്പോൾ പാകിസ്ഥാൻ അതിർത്തിയിൽ വലിയ സുരക്ഷാ ഭീഷണിയാണ്. വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കാൻ ഡ്രോണുകൾക്ക് കഴിയുന്നു എന്നതാണ് പ്രധാന കാരണം. എന്നാൽ ഡ്രോണുകളെ സുരക്ഷാ സേനകൾ ശക്തമായിത്തന്നെ പ്രതിരോധിക്കുന്നുണ്ട്. ഡ്രോണുകൾ അതിർത്തികടക്കുന്ന സംഭവത്തിൽ ഇന്ത്യ പാകിസ്ഥാനെ ഔദ്യോഗികമായി ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Anandhu Ajitha

Recent Posts

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

8 hours ago

പി.ഒ.എസ് മെഷീനുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ! പാകിസ്ഥാനിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജനുവരി 16-ന് രാജ്യവ്യാപകമായി സമ്പൂർണ്ണ കടയടപ്പ് സമരം

ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…

8 hours ago

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…

9 hours ago

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…

10 hours ago

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം പൂർത്തിയായി; ആദ്യ സർവീസ് ഗുവാഹാട്ടിക്കും കൊൽക്കത്തയ്ക്കുമിടയിൽ

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…

12 hours ago