ഇസ്ലാമാബാദ്: പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരിലെ അവസ്ഥയെ കുറിച്ച് വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് പാക്കിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകന്‍. ക്രൂരമായി നിങ്ങളുടെ സെെന്യം നിസ്സഹായരായ കശ്മീരികളെ കൊല്ലുകയാണെന്ന് ആരോപിച്ച് രണ്ട് ചിത്രങ്ങളാണ് അമീര്‍ അബ്ബാസ് എന്ന മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ചത്.
പാക്കിസ്ഥാനിലെ ബോല്‍ നെറ്റ് വര്‍ക്കില്‍ അവതാരകനായ അമീര്‍ അബ്ബാസ് ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ ഏറെ ഭയാനകമായിരുന്നു. ആയിരത്തിലധികം പേരാണ് ഇത് റീട്വീറ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെയും ചിത്രങ്ങള്‍ പ്രചരിച്ചു. എന്നാല്‍, ഇത് രണ്ടും വ്യാജ ചിത്രങ്ങളാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥ അല്ല, മറിച്ച് അതിലെ ഒരു ചിത്രം ഗാസയിലെയും മറ്റൊന്ന് 15 വര്‍ഷം മുമ്പത്തെ ചിത്രവുമാണെന്നാണ് ഇന്ത്യ ടുഡേയുടെ ഫാക്ട് ചെക്കില്‍ കണ്ടെത്തിയത്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളയുന്ന 370-ാം വകുപ്പും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുന്ന ജമ്മു കശ്മീര്‍ വിഭജന ബില്ലും ഇന്നലെ ലോക് സഭയും പാസാക്കിയിരുന്നു.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…