Wednesday, May 22, 2024
spot_img

കശ്മീരില്‍ മനുഷ്യാവകാശ ലംഘനമെന്ന് തെറ്റിദ്ധരിപ്പിച്ച് കലാപമുണ്ടാക്കാന്‍ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ച് മാധ്യമപ്രവര്‍ത്തകന്‍:സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോകള്‍ക്ക് പിന്നിലെ വാസ്തവം ഇതാണ്‌

ഇസ്ലാമാബാദ്: പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരിലെ അവസ്ഥയെ കുറിച്ച് വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് പാക്കിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകന്‍. ക്രൂരമായി നിങ്ങളുടെ സെെന്യം നിസ്സഹായരായ കശ്മീരികളെ കൊല്ലുകയാണെന്ന് ആരോപിച്ച് രണ്ട് ചിത്രങ്ങളാണ് അമീര്‍ അബ്ബാസ് എന്ന മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ചത്.

പാക്കിസ്ഥാനിലെ ബോല്‍ നെറ്റ് വര്‍ക്കില്‍ അവതാരകനായ അമീര്‍ അബ്ബാസ് ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ ഏറെ ഭയാനകമായിരുന്നു. ആയിരത്തിലധികം പേരാണ് ഇത് റീട്വീറ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെയും ചിത്രങ്ങള്‍ പ്രചരിച്ചു. എന്നാല്‍, ഇത് രണ്ടും വ്യാജ ചിത്രങ്ങളാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥ അല്ല, മറിച്ച് അതിലെ ഒരു ചിത്രം ഗാസയിലെയും മറ്റൊന്ന് 15 വര്‍ഷം മുമ്പത്തെ ചിത്രവുമാണെന്നാണ് ഇന്ത്യ ടുഡേയുടെ ഫാക്ട് ചെക്കില്‍ കണ്ടെത്തിയത്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളയുന്ന 370-ാം വകുപ്പും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുന്ന ജമ്മു കശ്മീര്‍ വിഭജന ബില്ലും ഇന്നലെ ലോക് സഭയും പാസാക്കിയിരുന്നു.

Related Articles

Latest Articles