Friday, January 2, 2026

വാർത്തകൾ നിഷേധിച്ച് സൈന്യം; പാക്ക് അധിനിവേശ കശ്മീരിൽ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെ സൈനിക നടപടികൾ ഉണ്ടായിട്ടില്ല, റിപ്പോർട്ടുകൾ വ്യാജമെന്ന് ലഫ്റ്റനന്റ് ജനറൽ പരംജിത് സിംഗ്

ദില്ലി: പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ ഇന്ത്യൻ സൈന്യം ഒരു നടപടിയും നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ ആർമി ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ലെഫ്റ്റനന്റ് ജനറൽ പരംജിത് സിംഗ്.
നിയന്ത്രണ പരിധിയിലുടനീളം പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ നടപടി സംബന്ധിച്ച റിപ്പോർട്ടുകൾ വ്യാജമാണെന്ന് ലഫ്റ്റനന്റ് ജനറൽ പരംജിത് സിംഗ് പറഞ്ഞു.

പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യം കൃത്യമായ ആക്രമണം നടത്തിയതായി വാർത്താ റിപ്പോർട്ടുകൾ വന്നതിനാൽ ഡിജിഎംഒയ്ക്ക് പ്രതികരിക്കേണ്ടി വന്നു എന്നും ലഫ്റ്റനന്റ് ജനറൽ പരംജിത് സിംഗ് വ്യക്തമാക്കി.

Related Articles

Latest Articles