ചണ്ഡീഗഡ്: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്തിയെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലേക്കാണ് ആയുധങ്ങള്‍ കടത്തിയത്. പഞ്ചാബ് പോലീസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആയുധങ്ങള്‍ കടത്തിയതെന്നാണ് വിവരം.
80 കിലോ ആയുധങ്ങളാണ് ഇന്ത്യയിലേക്ക് കടത്തിയത്. പാക്കിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്കാണ് ആയുധങ്ങള്‍ കടത്തിയതെന്നും ഇതിന് പിന്നില്‍ ഖലിസ്ഥാന്‍ ഭീകര സംഘടനകളാണെന്നും അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയുധക്കടത്തിന് ഐഎസ്‌ഐയുടെ സഹായവും ലഭിച്ചെന്നാണ് നിഗമനം.
എകെ-47 തോക്കുകളും ഗ്രനേഡുകളുമാണ് അമൃത്സറില്‍ എത്തിച്ചതെന്നാണ് സൂചന. ഈ മാസം മാത്രം 10 ദിവസങ്ങള്‍ക്കിടെ എട്ട് തവണയാണ് ചൈനീസ് ഡ്രോണുകള്‍ ഇത്തരത്തില്‍ പഞ്ചാബിലേക്ക് ആയുധങ്ങള്‍ എത്തിച്ചത്. അഞ്ചിനും പത്തിനുമിടയ്ക്ക് ഭാരം വഹിക്കാന്‍ ശേഷിയുള്ള ഇത്തരം ചെറു ഡ്രോണുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അതിവേഗത്തില്‍ ഇവ പറന്നകലുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ആയുധങ്ങള്‍ക്കു പുറമേ സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയിലേക്ക് ഇതേമാര്‍ഗത്തിലൂടെ കടത്തിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജമ്മുകാഷ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കായാണ് ആയുധങ്ങള്‍ എത്തിച്ചതെന്നാണ് നിഗമനം. സംഭവത്തിന്റെ അടസ്ഥാനത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…
നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…
പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…
ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…
സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…