ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും മുന്നില്‍ നൃത്തം ചെയ്യണമെന്ന ആവശ്യം നിരസിച്ച പാകിസ്താനി വനിതയെ മര്‍ദ്ദിച്ചവശയാക്കി തല മുണ്ഡനം ചെയ്തതായി പരാതി. ലാഹോര്‍ സ്വദേശിയായ അസ്മ അസീസിനെ ഭര്‍ത്താവുതന്നെയാണ് ജോലിക്കാരുടെ സഹായത്തോടെ മര്‍ദിച്ച് തലമുണ്ഡനം ചെയ്തത്. അസ്മയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിഷയത്തില്‍ ഇടപെട്ടു.
ലാഹോറിലെ അപ്മാര്‍ക്കറ്റ് ഹൗസിങ് അതോരിറ്റിയിലാണ് അസ്മയും ഭര്‍ത്താവ് മിയാന്‍ ഫൈസലും താമസിക്കുന്നത്. വീട്ടില്‍ സന്ദര്‍ശനത്തിയ ഫൈസലിന്റെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ ഫൈസല്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അസ്മ ഇതിന് വിസമ്മതിച്ചു. ഇതേ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
ജോലിക്കാരുടെ മുന്നില്‍ വെച്ച് അയാള്‍ എന്റെ വസ്ത്രം വലിച്ചൂരി. ജോലിക്കാര്‍ എന്നെ ബലമായി പിടിച്ചുവെച്ചു. അയാള്‍ എന്റെ തലമുടി വടിച്ചെടുക്കുകയും കത്തിച്ചുകളയും ചെയ്തു. എന്റെ വസ്ത്രത്തില്‍ നിറയെ രക്തമായിരുന്നു. എന്നെ ഒരു പൈപ്പില്‍ ബന്ധിച്ചു. ഫാനില്‍ നിന്ന് തൂക്കിയിട്ടു. എന്നെ നഗ്നയാക്കി തൂക്കിലേറ്റുമെന്ന് ഭീഷണിപ്പെടുത്തി.’ അസ്മ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടെങ്കിലും പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും അസ്മ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ അസ്മയുട ആരോപണത്തെ പോലീസ് നിഷേധിച്ചു. അസ്മ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ഇവരുടെ വീട്ടിലേക്ക് പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയെന്നും വീട് പൂട്ടിയിട്ട നിലയിലായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
സംഭവം ആഭ്യന്തര മന്ത്രി ഷെഹ്രയാര്‍ ഖാന്‍ അഫ്രീദിയുടെ ശ്രദ്ധയില്‍പ്പെടുകയും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രി നിര്‍ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് വിഷയത്തില്‍ സജീവമായി ഇടപെട്ടത്. തൊട്ടടുത്ത ദിവസം തന്നെ ഫൈസലിനെയും സഹായി റഷീദ് അലിയെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അസ്മയുടെ ആരോപണം അയാള്‍ നിഷേധിക്കുകയാണ് ചെയ്തത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…