ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താന് സെമി കാണാതെ പുറത്ത്.
ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് പാക്കിസ്ഥാനോട് 94 റൺസിനു പരാജയപ്പെട്ടു. പാക്കിസ്ഥാൻ ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 44.1 ഓവറിൽ 221 റൺസിനു പുറത്തായി. ബംഗ്ളാദേശിനോട് ജയിച്ചെങ്കിലും റൺനിരക്കിൽ ന്യൂസിലൻഡിനെ മറികടക്കാൻ സാധിക്കാതെ പാക്കിസ്ഥാൻ ലോകകപ്പിൽനിന്നും പുറത്തായി .
ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സാണ് നേടിയത്. ഇതോടെ സെമിയില്‍ കടക്കാന്‍ ബംഗ്ലാദേശിനെ ഏഴു റണ്‍സിനു പുറത്താക്കുകയെന്ന അപ്രായോഗിക ലക്ഷ്യമാണ് അവര്‍ക്കു ലഭിച്ചത്.
മറുപടി ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവച്ച ബംഗ്ലാ ബാറ്റ്സ്മാന്മാര് ടീമിനെ 221-ല്‍ എത്തിച്ചു. ഇതോടെ പാകിസ്താന്റെ വഴി മുടങ്ങി .
ലോകകപ്പിലെ ഒമ്പതു മത്സരങ്ങളില്‍ നിന്ന് തൻ്റെ ഏഴാം അര്‍ധസെഞ്ചുറി നേടിയ ഷാക്കീബ് അല്‍ ഹസാനാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്. 77 പന്തില്‍ ആറു ബൗണ്ടറികളോടെ 64 റണ്‍സാണ് ഷാക്കീബ് നേടിയത്. മികച്ച റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനും ഷാക്കീബിനായി.
ഓപ്പണര്‍ ഇമാം ഉള് ഹഖിന്റെ സെഞ്ചുറിയും, മധ്യനിര താരം ബാബര്‍ അസമിന്റെ അര്‍ധസെഞ്ചുറിയുമാണ് പാകിസ്താനെ 300 കടത്തിയത്.

