International

പാകിസ്ഥാനിൽ ക്രിസ്ത്യൻ പള്ളികൾ തകർത്ത് തരിപ്പണമാക്കി ഇമ്രാൻ സർക്കാർ; ഭൂമി കയ്യേറി നിർമ്മിച്ചെന്ന് ന്യായീകരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം അടിച്ചു തകർത്തതിനു പിന്നാലെ ക്രിസ്ത്യൻ പള്ളികൾക്കു നേരെയും ആക്രമണം. ക്രിസ്ത്യൻ പള്ളികൾ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ് ഇമ്രാൻ സർക്കാർ. ക്രിസ്ത്യൻ പള്ളികൾ ഇടിച്ചു പൊളിച്ചു. ഭൂമി കയ്യേറി നിർമ്മിച്ചെന്ന് ആരോപിച്ചായിരുന്നു ആരാധനാലയങ്ങൾ പൊളിച്ചു നീക്കിയത്. കറാച്ചിയിലെ ഗുജ്ജാർ നുള്ളാ മേഖലയിൽ സ്ഥിതിചെയ്തിരുന്ന പള്ളികൾക്ക് നേരെയായിരുന്നു അതിക്രമം. ഭൂമി കയ്യേറി നിർമ്മിച്ചതെന്ന് ആരോപിച്ച് നാലോളം പള്ളികൾ അധികൃതർ പൊളിച്ചു നീക്കി. വരും ദിവസങ്ങളിലും മുസ്ലീം ഇതര ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 150 ഓളം ആളുകൾ ഞായറാഴ്ച പ്രാർത്ഥനകൾക്കായി ഒത്തു ചേർന്നിരുന്ന പള്ളികളാണ് പൊളിച്ചു നീക്കിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

അതേസമയം ഇനി സെന്റ് ജോസഫ് പള്ളി മാത്രമാണ് മേഖലയിൽ ബാക്കിയുള്ളത്. കേവലം രണ്ട് ആഴ്ചയ്‌ക്കുള്ളിലാണ് പള്ളികൾ പൊളിച്ചു നീക്കിയത്. എന്നാൽ പൊളിച്ച പള്ളികൾക്ക് പകരമായി പുതിയ പള്ളികൾ ഭരണകൂടം നിർമ്മിച്ച് തരണമെന്ന് പ്രദേശവാസിയായ സൊഹൈബ് ജാവേദ് പറഞ്ഞു. ഇതിന് മുൻപ് പ്രദേശത്തെ പള്ളികൾ പൊളിച്ചപ്പോൾ പുതിയവ നിർമ്മിച്ച് നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ഇതെല്ലാം വാക്കുകളിൽ മാത്രം ഒതുങ്ങിയെന്നാണ് ഇയാൾ പറയുന്നത്.

എന്നാൽ കഴിഞ്ഞ മാസം മതഭ്രാന്ത് പിടിച്ച ഒരു സംഘം പാകിസ്ഥാനിലെ ഒരു ക്ഷേത്രം അടിച്ചു തകർത്തിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ റഹിം യാര്‍ ഖാനിലെ സിദ്ധി വിനായക ക്ഷേത്രം ആണ് മതഭ്രാന്തന്മാർ അടിച്ചുതകർത്തത്. ആയുധ ധാരികളായ അക്രമികള്‍ ക്ഷേത്രത്തിന് മുന്നില്‍ തടിച്ച് കൂടുകയും ഇരുമ്പ് ദണ്ഡുകള്‍, വടികള്‍, കല്ലുകള്‍, ഇഷ്ടികകള്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ചില ഭാഗങ്ങളില്‍ തീയിടാനും ശ്രമമുണ്ടായി. ക്ഷേത്രത്തിന് വ്യാപകമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ആക്രമികളുടെ ദൃശ്യം സോഷ്യല്‍ മീഡിയിലൂടെ പ്രചരിച്ചിട്ടും ഒരാളെപ്പോലും പിടികൂടാൻ പാക് സർക്കാർ തയ്യാറായിരുന്നില്ല.

എന്നാൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഖേദം രേഖപ്പെടുത്തി ഇമ്രാൻ ഖാൻ രംഗത്തുവന്നതും, പാക് സുപ്രീംകോടതി ഇവരെ പിടികൂടണമെന്ന് ഉത്തരവിട്ടതും. എന്നാൽ ഇപ്പോൾ വീണ്ടും ന്യൂനപക്ഷങ്ങൾക്ക് നേരെയും, ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളോട് കടുത്ത ക്രൂരതയാണ് പാക് സർക്കാർ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Share
Published by
B4 Admin

Recent Posts

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

1 hour ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

3 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

4 hours ago

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…

4 hours ago

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

7 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

10 hours ago