Monday, May 20, 2024
spot_img

കഴക്കൂട്ടത്ത് വാഹനാപകടം; കല്ലംപള്ളിയ്ക്ക് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് കല്ലംപള്ളിയ്ക്ക് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. ശ്രീകാര്യം കല്ലംപള്ളിയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ രാജേഷ് കുമാര്‍, സഹോദരീ ഭര്‍ത്താവ് ജയചന്ദ്രന്‍ എന്നിവരാണ് മരിച്ചത്. മെഡിക്കല്‍ കോളേജിലേക്ക് പോയ ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു.

ഉള്ളൂര്‍ ഭാഗത്ത് നിന്ന് കാര്‍ വരുന്നത് കണ്ട് ഓട്ടോ ബ്രേക്കിടുമ്പോൾ റോഡില്‍ തെന്നിമാറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. .

സംഭവ സ്ഥലത്തെത്തിയ ശ്രീകാര്യം പോലീസും നാട്ടുകാരും കഴക്കൂട്ടം ഫയര്‍ഫോഴ്സും ചേര്‍ന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഓട്ടോ ഓടിച്ചിരുന്ന രാജേഷ്‌കുമാര്‍, സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച ജയചന്ദ്രന്‍ 12 മണിയോടെ മരണമടയുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles