pak-drone-.jpg
അർനിയ: ജമ്മുവിലെ അർനിയ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ രാത്രി 9 മണിയോടെ പാകിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തി. ഡ്രോണുകൾ ഇന്ത്യൻ അതിർത്തിയിൽ പ്രവേശിക്കാൻ ശ്രമിച്ചതായാണ് വിവരം.
ബിഎസ്‌എഫ് ജവാൻമാർ 10-15 റൌണ്ട് വെടിവച്ചു. വെടിവയ്പ്പ് ആരംഭിച്ചയുടനെ ഡ്രോൺ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. 200 മീറ്ററോളം ഉയരത്തിലായിരുന്നു ഡ്രോൺ.
അതിർത്തിയിൽ പാകിസ്ഥാൻ നിരന്തരം തങ്ങളുടെ ദുഷിച്ച പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്നതിൻറെ മറ്റൊരു തെളിവാണിത്. അതിർത്തി കടക്കാനായി പാകിസ്ഥാൻ നിരന്തരം ശ്രമിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം, സാംബാ മേഖലയിൽ ഒരു പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്‌എഫ് കൊലപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ ഒരു പാകിസ്ഥാൻ ഡ്രോണും അവിടെ കണ്ടതായാണ് റിപ്പോർട്ട്.
നാഗ്രോട്ട ഭീകരാക്രമണത്തിന് ശേഷം നാലാം തവണയാണ് ഇന്ത്യൻ അതിർത്തിയിലേക്ക് ഡ്രോൺ അയയ്ക്കാൻ പാകിസ്ഥാൻ ശ്രമം നടത്തുന്നത്. ഡിഡിസി തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്നലെ ജമ്മു കശ്മീരിൽ നടന്നിരുന്നു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…