Monday, May 20, 2024
spot_img

ബിഎസ്എഫ് വിരട്ടി, വെടിവച്ചത് 15 തവണ; പാക്കിസ്ഥാൻ ഡ്രോണുകൾ ഓടിയൊളിച്ചു, ഇനി പറക്കുമെന്നു തോന്നുന്നില്ല

അർനിയ: ജമ്മുവിലെ അർനിയ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ രാത്രി 9 മണിയോടെ പാകിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തി. ഡ്രോണുകൾ ഇന്ത്യൻ അതിർത്തിയിൽ പ്രവേശിക്കാൻ ശ്രമിച്ചതായാണ് വിവരം.
ബി‌എസ്‌എഫ് ജവാൻ‌മാർ‌ 10-15 റൌണ്ട് വെടിവച്ചു. വെടിവയ്പ്പ് ആരംഭിച്ചയുടനെ ഡ്രോൺ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. 200 മീറ്ററോളം ഉയരത്തിലായിരുന്നു ഡ്രോൺ.

അതിർത്തിയിൽ പാകിസ്ഥാൻ നിരന്തരം തങ്ങളുടെ ദുഷിച്ച പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്നതിൻറെ മറ്റൊരു തെളിവാണിത്. അതിർത്തി കടക്കാനായി പാകിസ്ഥാൻ നിരന്തരം ശ്രമിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം, സാംബാ മേഖലയിൽ ഒരു പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ ബി‌എസ്‌എഫ് കൊലപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ ഒരു പാകിസ്ഥാൻ ഡ്രോണും അവിടെ കണ്ടതായാണ് റിപ്പോർട്ട്.
നാഗ്രോട്ട ഭീകരാക്രമണത്തിന് ശേഷം നാലാം തവണയാണ് ഇന്ത്യൻ അതിർത്തിയിലേക്ക് ഡ്രോൺ അയയ്ക്കാൻ പാകിസ്ഥാൻ ശ്രമം നടത്തുന്നത്. ഡിഡിസി തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്നലെ ജമ്മു കശ്മീരിൽ നടന്നിരുന്നു.

Related Articles

Latest Articles